Connect with us

Community

വണ്‍ മില്യണ്‍ സര്‍ജറി പദ്ധതിയുമായി നസീം ഹെല്‍ത്ത് കെയര്‍

Published

on


ദോഹ: നസീം ഹെല്‍ത്ത്‌കെയര്‍ വണ്‍ മില്യണ്‍ സര്‍ജറി പദ്ധതി തുടങ്ങുന്നു. നസീം സര്‍ജിക്കല്‍ സെന്ററിലെ ഓപ്പറേഷന്‍ ആവശ്യമുള്ള രോഗികള്‍ക്ക് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ധനസഹായം നല്‍കുന്ന സംരംഭമാണ് നസീം വണ്‍ മില്യണ്‍ സര്‍ജറി പദ്ധതി. സി റിംഗ് റോഡിലെ നസീം മെഡിക്കല്‍ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ‘നസീം വണ്‍ മില്യണ്‍ സര്‍ജറി പദ്ധതി’ പ്രഖ്യാപിച്ചത്.

സാമ്പത്തിക സഹായം ആവശ്യമുള്ള അര്‍ഹരായവര്‍ക്ക് ശസ്ത്രക്രിയകള്‍ക്കായി ഒരു മില്യണ്‍ ഖത്തര്‍ റിയാല്‍ സാമൂഹ്യ സുരക്ഷാ ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാറ്റിവെച്ച് സാമ്പത്തിക സഹായം നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ചികിത്സക്ക് വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ അവരുടെ വ്യവസ്ഥകള്‍ അറിയിച്ചാല്‍ നസീം സര്‍ജിക്കല്‍ സെന്ററില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. എംബസികള്‍, സോഷ്യല്‍, കമ്മ്യൂണിറ്റി, ചാരിറ്റബിള്‍ അസോസിയേഷനുകള്‍, പ്രമുഖ വ്യക്തികള്‍, മീഡിയാ ഹൗസുകള്‍ എന്നിവര്‍ ശുപാര്‍ശ ചെയ്യുന്ന ഖത്തര്‍ ഐ ഡിയുള്ള ഖത്തര്‍ നിവാസികളെ ഉദ്ദേശിച്ചാണ് നസീം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് നസീമിലെ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തിയ ശേഷം രോഗികള്‍ക്ക് വഹിക്കാവുന്ന ചാര്‍ജ് തീരുമാനിക്കുകയും ചെയ്ത് അനുമതി ലഭിച്ചാല്‍ ശസ്ത്രക്രിയ നിര്‍വഹിക്കും. എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നസീം ഹെല്‍ത്ത് കെയറിന്റെ സമര്‍പ്പണമാണ് ഈ സംരംഭമെന്നും ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും നസീം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറും 33 ഹോള്‍ഡിംഗ്‌സിന്റെ സി എം ഡിയുമായ മുഹമ്മദ് മിയാന്‍ദാദ് വി പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക സഹായത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ചാര്‍ജുകള്‍, അനസ്‌തേഷ്യ ഫീസ്, ശസ്ത്രക്രിയാ ഫീസ്, 48 മണിക്കൂര്‍ വാര്‍ഡ് ബെഡ് ചാര്‍ജ്, ഒ ടി കണ്‍സ്യൂമബിള്‍സ് എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ സൗന്ദര്യ ശസ്ത്രക്രിയകള്‍, വി ഐ പി മുറികള്‍, പ്രത്യേക പരിശോധനകള്‍, പ്രത്യേക ഇംപ്ലാന്റുകള്‍ എന്നിവക്ക് സഹായം ലഭ്യമാകില്ല.

Advertisement

നസീം സര്‍ജിക്കല്‍ സെന്ററില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് മാത്രമാണ് ധനസഹായം ലഭിക്കുക. സഹായം പണമായി നല്‍കുന്നതല്ല. പകരം ശസ്ത്രക്രിയ ബില്ലിലാണ് ക്രമീകരിക്കുക. രോഗിയുടെ സാമ്പത്തിക സ്ഥിതി ആശ്രയിച്ച് സാമ്പത്തിക സഹായത്തിന്റെ തുക ഭാഗികമോ പൂര്‍ണ്ണമോ ആയിരിക്കുമെന്നും അറിയിച്ചു.

ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ നസീമിന്റെ പ്രത്യേക പ്രോഗ്രാം ടീമിന്റെ 66224081, 30806833 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

അര്‍ഹരായ രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വിവിധ സാമൂഹിക സംഘടനകളുമായും എംബസികളുമായും സഹകരിച്ച് മെഡിക്കല്‍ ആന്റ്് സര്‍ജിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ നസീം ഹെല്‍ത്ത് കെയര്‍ പദ്ധതിയിട്ടതായി ജനറല്‍ മാനേജര്‍ ഡോ. മുനീര്‍ അലി ഇബ്രാഹിം പറഞ്ഞു.

നസീം ആരംഭിച്ച സര്‍ജിക്കല്‍ സെന്റര്‍ പൂര്‍ണ്ണമായും ശസ്ത്രക്രിയകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നുവെന്നും ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ 100ലേറെ പ്രധാന ശസ്ത്രക്രിയകള്‍ക്കായി വൈദഗ്ധ്യമുള്ള 30-ലധികം ഡോക്ടര്‍മാരുടെ സംഘവും ജീവനക്കാരും ഇവിടെ പ്രവര്‍ത്തിക്കുന്നതായും അറിയിച്ചു. യൂറോളജി, ഇ എന്‍ ടി, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ഡയഗ്‌നോസ്റ്റിക് ആന്റ് തെറാപ്പിക് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി എന്നീ സൗകര്യങ്ങളുമുണ്ടെന്ന് നസീം സര്‍ജിക്കല്‍ സെന്റര്‍ ജനറല്‍ സര്‍ജന്‍ ഡോ. മുദ്ദസര്‍ റഹാന്‍ പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

Advertisement

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

Advertisement

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!