മികവില്‍ മികച്ചത് ഖത്തര്‍ എയര്‍വെയ്‌സ്

Web Desk
1 Min Read

ദോഹ: എയര്‍ലൈന്‍ റേറ്റിംഗ്‌സ് ഡോട്ട് കോമിന്റെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍ എയര്‍വെയ്‌സ്. 2022ലെ എയര്‍ലൈന്‍ റേറ്റിംഗ്‌സ് ഡോട്ട് കോം എക്‌സലന്‍സ് അവാര്‍ഡുകളും ലോകത്തിലെ ഏറ്റവും മികച്ച 20 എയര്‍ലൈന്‍ പട്ടികയുമാണ് പ്രഖ്യാപിച്ചത്.

city exchange

കോവിഡ് ആഘാതത്തില്‍ നിന്ന് എയര്‍ലൈന്‍ വ്യവസായം കരകയറിത്തുടങ്ങവെയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. മികവിന്റെ നിരവധി പ്രവര്‍ത്തനങ്ങളോടൊപ്പം കോവിഡ് കാലത്ത് നിര്‍ത്താതെ നടത്തിയ പ്രതിബദ്ധതയോടെയുള്ള നീക്കങ്ങളും ഖത്തര്‍ എയര്‍വെയ്‌സിന് പുരസ്‌ക്കാര നേട്ടത്തിന് കാരണമായി.

കാബിന്‍ നവീകരണം, പാസഞ്ചര്‍ സര്‍വീസ്, കോവിഡ് കാലത്തുടനീളം പ്രവര്‍ത്തിക്കാന്‍ കാണിച്ച പ്രതിബദ്ധത എന്നിവയാണ് ഖത്തര്‍ എയര്‍വെയ്‌സിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ആദ്യ ഇരുപതില്‍ സ്ഥാനം നേടുന്നതിന് വിമാനക്കമ്പനികളുടെ സെവന്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്, യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കും നവീകരണത്തിനും കാണിച്ച മികവ് എന്നിവയാണ് പരിഗണിക്കുക. അതോടൊപ്പം മികച്ച സേവനം, ജീവനക്കാരുടെ ഇടപെടല്‍ തുടങ്ങിയവയും പരിഗണിക്കും.

- Advertisement -
Ad image

ഖത്തര്‍ എയര്‍വെയ്‌സിന് പിറകെ എയര്‍ ന്യൂസിലാന്റ്, ഇത്തിഹാദ് എയര്‍വെയ്‌സ്, കൊറിയന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ക്വാണ്ടാസ്, വിര്‍ജിന്‍ ഓസ്‌ട്രേലിയ, ഇ വി എ എയര്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഓള്‍ നിപ്പോണ്‍ എയര്‍വേസ്, കാഥേ പസഫിക് എയര്‍വേസ്, വിര്‍ജന്‍ അറ്റ്‌ലാന്റിക്, ജപ്പാന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, ഫിന്നയര്‍, എമിറേറ്റ്‌സ്, ഹവായിയന്‍, എയര്‍ ഫ്രാന്‍സ്/ കെ എല്‍ എം, അലാസ്‌ക എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വെയ്‌സ് എന്നിവയാണ് മറ്റു സ്ഥാനങ്ങളിലെത്തിയത്.

കോവിഡുമായി ബന്ധപ്പെട്ട് 2020നും 2022നും ഇടയില്‍ ആഗോള വിമാനക്കമ്പനികള്‍ക്ക് ഏകദേശം 190 ബില്യന്‍ ഡോളറിന്റെ സഞ്ചിത നഷ്ടമാണ് കണക്കാക്കുന്നത്. 2023ല്‍ വിമാനക്കമ്പനികള്‍ ലാഭത്തിലേക്ക് തിരിച്ചു വരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 83 ശതമാനമാണ് വര്‍ധനവുണ്ടായത്.

Share This Article
Leave a Comment
error: Content is protected !!