ജോ ബൈഡനും സല്‍മാന്‍ രാജാവും കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ജിദ്ദ: യു എസ് പ്രസിഡന്റ് ജോ ബൈഡനും സൗദി ഭരണാധികാരി സല്‍മാനും രാജാവും ചര്‍ച്ച നടത്തി. ജിദ്ദ അല്‍സലാം കൊട്ടാരത്തിലെത്തിയ ജോ ബൈഡനെ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു.

city exchange

സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയ, യമന്‍ സംഘര്‍ഷം, ഇറാന്‍ ആണവ പദ്ധതി, ഭീകര വിരുദ്ധ പോരാട്ടം, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് ഭരണാധികാരികള്‍ നടത്തിയത്.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയല്‍ ടെര്‍മിനലില്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരിയും ചേര്‍ന്നാണ് ജോ ബൈഡന് ഊഷ്മള സ്വീകരണം നല്‍കിയത്. സൗദിയിലെ അമേരിക്കന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് മാര്‍ട്ടിം സ്‌ട്രോഗും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ഫാരിസ് അസ്അദും അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!