സംസ്‌കൃതി പ്രഥമ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി

Web Desk
1 Min Read

ദോഹ: ഖത്തര്‍ സംസ്‌കൃതി പ്രഥമ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ദോഹയില്‍ തുടക്കമായി. ദോഹ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഖത്തറിലെ പ്രബലരായ 12ഓളം ടീമുകള്‍ മത്സരിക്കും.

city exchange

പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ ഉദ്ഘാടനം പ്രവാസി മലയാളിയും ഖത്തര്‍ വനിതാ ക്രിക്കറ്റ് ദേശീയ ടീം വൈസ് ക്യാപ്റ്റനുമായ സബീജ എ പി നിര്‍വഹിച്ചു. കേരള ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി സെക്രട്ടറി സള്‍ട്ടാസ് സാമുവേല്‍, വൈസ് പ്രസിഡന്റ് മനാഫ്, സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ ശ്രീജിത്പല്‍മജന്‍, സംസ്‌കൃതി എക്‌സിക്യുട്ടീവ് അംഗങ്ങളായ നിധിന്‍, ജിജേഷ് കോടക്കല്‍, രാഹുല്‍ പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇരുപത്തിരണ്ടു മുതല്‍ ആരംഭിച്ച മത്സരങ്ങളുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 29ന് നടക്കും. പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമിന് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിക്കും.

Share This Article
Leave a Comment
error: Content is protected !!