അധ്യാപകര്‍ക്ക് തടഞ്ഞുവെച്ച അഞ്ച് വര്‍ഷത്തെ ശമ്പളം ഉടനടി നല്‍കണം

Web Desk
0 Min Read

കൊച്ചി: നോഷണലായി അപ്രൂവല്‍ ലഭിച്ച നാലായിരത്തോളം അധ്യാപകരുടെ ശമ്പളം ഉടനടി നല്‍കണമെന്ന് കേരള നോഷണല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനില്‍ നടന്ന സമ്മേളനം കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ ഐ സിറാജ് മദനി ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ് എം വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

city exchange

ഹബീബ് മാസ്റ്റര്‍ കണ്ണൂര്‍, ഷജീര്‍ ഖാന്‍ വയ്യാനം, അമീന്‍ കണ്ണനല്ലൂര്‍, പ്രനീദ് പന്തീരങ്കാവ്, ജയദീശ് ആര്‍ നായര്‍, ഉബൈദ് പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!