വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയം ഇനിയും വൈകിപ്പിക്കരുതെന്ന് കെ എ ടി എഫ്

Web Desk
2 Min Read

ചാവക്കാട്: വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയം ഇനിയും വൈകിപ്പിക്കരുതെന്നും അധ്യാപക നിയമനങ്ങള്‍ക്കെല്ലാം എത്രയും വേഗം അംഗീകാരം നല്‍കി നിയമന ഉത്തരവ് പുറത്തിറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 65-ാമത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 30നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിട്ടും നാളിതുവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ സമ്മേളനം അതിശക്തമായി പ്രതിഷേധിച്ചു.

city exchange

കഠിന പ്രയത്‌നത്തിലൂടെ പി എസ് സി റാങ്ക് ലിസ്റ്റില്‍ കയറിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളുടെ വിഷമം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാത്തത് പൊതു വിദ്യാലയങ്ങളെ തകര്‍ക്കുമെന്നും സമ്മേളനം വിലയിരുത്തി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ചാവക്കാട് മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപം നടന്ന പൊതുസമ്മേളനം
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. സി എച്ച് റഷീദ്, ലത്തീഫ് പാലയൂര്‍, ഇബ്രാഹിം മുതൂര്‍, മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി, എം എ സാദിഖ്, മുഹമ്മദലി മിഷ്‌കാത്തി, മുഹ്‌സിന്‍ പാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

ഭാരവാഹികള്‍: ടി പി അബ്ദുല്‍ ഹഖ് (പ്രസി), എം ടി സൈനുല്‍ ആബിദീന്‍ (സീനിയര്‍ വൈസ് പ്രസി), എം പി അബ്ദുസലാം, എം എ സാദിഖ്, സി എച്ച് ഫാറൂഖ്, മുഹമ്മദലി മിഷ്‌കാത്തി, ടി പി അബ്ദുല്‍ റഹീം (വൈസ് പ്രസി), എം എ ലത്തീഫ് (ജന സെക്ര), എ പി ബഷീര്‍ (ഓര്‍ഗനൈസിംഗ് സെക്ര), എം എ റഷീദ് (ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്ര), നൗഷാദ് കോപ്പിലാന്‍, മന്‍സൂര്‍ മാടമ്പാട്ട്, നൂറുല്‍ അമീന്‍, യഹ്യാ ഖാന്‍ ഒ എം, ടി സി അബ്ദുല്‍ ലത്തീഫ്, കെ വി റംല (സെക്ര), മാഹിന്‍ ബാഖവി (ട്രഷ).

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!