ഫോട്ടോ ബുക്സിന് ഉള്‍പ്പെടെ ഫോട്ടോപാര്‍ക്ക് ഡിജിറ്റല്‍ പ്രസിനും ഉടമ ലൂയിസ് ഫ്രാന്‍സിസിനും അന്തര്‍ദേശീയ- ദേശീയ തലത്തില്‍ ആറു പുരസ്‌കാരങ്ങള്‍

Web Desk
1 Min Read

കൊച്ചി: ഡിജിറ്റല്‍ പ്രിന്റിംഗ് രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ഫോട്ടോപാര്‍ക്ക് ഡിജിറ്റല്‍ പ്രസും അതിന്റെ നേതൃത്വം വഹിക്കുന്ന ലൂയിസ് ഫ്രാന്‍സിസും അന്തര്‍ദേശീയ- ദേശീയ തലത്തില്‍ ആറ് പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി. സമീപകാലത്ത് നടന്ന നാഷണല്‍ അവാര്‍ഡ്സ് ഫോര്‍ എക്സലന്‍സ് ഇന്‍ പ്രിന്റിംഗ് (എന്‍ എ ഇ പി), ഗ്ലോബല്‍ പ്രിന്റ് എക്സലന്‍സ് അവാര്‍ഡ്സ് (ജി പി ഇ എ) തുടങ്ങിയവയിലാണ് ഫോട്ടോപാര്‍ക്ക് ആറു പുരസ്‌കാരങ്ങള്‍ നേടിയത്.

city exchange

ഫോട്ടോ ബുക്സ്, ബ്രോഷറുകള്‍, ബുക്ക്ലെറ്റുകള്‍, കാറ്റലോഗുകള്‍, ലേബലുകള്‍, ഡിജിറ്റല്‍ പ്രിന്റിംഗില്‍ (എന്‍ എ ഇ പി) മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും ഡിജിറ്റല്‍ പ്രിന്റിംഗില്‍ (ജി പി ഇ എ) രണ്ട് സ്വര്‍ണവുമാണ് പുരസ്‌കാരങ്ങള്‍ നേടിയത്. കൂടാതെ റിജിഡ് ബോക്സുകള്‍ വിഭാഗത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി.

പുരസ്‌ക്കാരങ്ങള്‍ ഫോട്ടോപാര്‍ക്ക് ഡിജിറ്റല്‍ പ്രസ് ഉടമ ലൂയിസ് ഫ്രാന്‍സിസും രോഹിത് ലൂയിസും ചേര്‍ന്ന് വൈസ് പ്രസിഡന്റ് ഈസ്റ്റ് ഡോ. ശരത്ചന്ദ്രയില്‍ നിന്നും ഏറ്റുവാങ്ങി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!