

കോഴിക്കോട്: ഐ എസ് എം സംസ്ഥാനസമിതി സഘടിപ്പിക്കുന്ന ‘എവിടന്‍സ്’ സമ്മേളനം നാളെ വൈകിട്ട് നാലു മുതല്‍ മുതലക്കുളം മൈതാനിയില്‍ നടക്കും. ‘നാസ്തികതയുടെ തെരുവ് വിചാരണ’ എന്ന പ്രമേയത്തിലാണ് സമ്മേളനം.

മാനവ സമൂഹത്തിന് മുമ്പില്‍ വ്യക്തമായ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മതത്തിന്റെ നന്‍മയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടും. സ്വതന്ത്ര ചിന്തയുടെ പേരില്‍ അധാര്‍മ്മിക പ്രവണതകള്‍ക്കും അരാജകത്വത്തിനും വഴിയൊരുക്കപ്പെടുന്ന അവസ്ഥക്കെതിരെ സംഗമം ആശയം കൊണ്ട് പ്രതിരോധം തീര്‍ക്കും. ഇസ് ലാമോഫോബിയ പരത്താനുളള ആസൂത്രിത ശ്രമങ്ങള്‍ തുറന്നു കാണിക്കുന്ന സമ്മേളനത്തില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം എം അക്ബര്‍, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആലപ്പുഴ, സുബൈര്‍ പീടിയേക്കല്‍, മുസ്തഫ തന്‍വീര്‍ എന്നിവര്‍ സംവദിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍മാരായ അബ്ദുസ്സലാം വളപ്പില്‍, റഹ് മത്തുല്ല സ്വലാഹി, ജുനൈദ് സലഫി, ഹാഫിസ് റഹ് മാന്‍ മദനി എന്നിവര്‍ അറിയിച്ചു.
