

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ 2023ലെ അഖിലേന്ത്യാ തലത്തില്‍ ലാര്‍ജ് വിഭാഗത്തില്‍ ഒന്നാം സമ്മാനം എറണാകുളം ബ്രാഞ്ചിന് ലഭിച്ചു. ന്യൂഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന 74-ാം വാര്‍ഷിക ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ ദീപ വര്‍ഗീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയില്‍ നിന്ന് 2023ലെ അഖിലേന്ത്യാ മികച്ച ബ്രാഞ്ച് അവാര്‍ഡ് ഏറ്റുവാങ്ങി.

ഐ സി എ ഐ പ്രസിഡന്റ് അനികേത് സുനില്‍ തലത്തി, വൈസ് പ്രസിഡന്റ് രഞ്ജീത് കുമാര്‍ അഗര്‍വാള്‍, മുന്‍ പ്രസിഡന്റ് ദേബാഷിസ് മിത്ര, ബ്രാഞ്ചിലെ എല്ലാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, എറണാകുളത്ത് നിന്നും മറ്റ് പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്തു.

ഐ സി എ ഐക്ക് ഇന്ത്യയൊട്ടാകെ 175 ശാഖകളും വിദേശത്ത് 48 ചാപ്റ്ററുകളും ഉണ്ട്. ഐ സി എ ഐയുടെ എറണാകുളം ബ്രാഞ്ച് കേരളത്തിലെ ഏറ്റവും വലിയ ശാഖയും ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വലിയ ശാഖയുമാണ്.
