
ദോഹ: അധിനിവേശ സര്‍ക്കാരിലെ ദേശീയ സുരക്ഷാ മന്ത്രിയുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ അല്‍ അഖ്സ പള്ളി അങ്കണത്തിലേക്ക് അതിക്രമിച്ചു കയറിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.

ഖത്തര്‍ ഈ പ്രവൃത്തിയെ അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമായും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതായും കണക്കാക്കി.

ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ക്കുമെതിരായ തുടര്‍ച്ചയായ ലംഘനങ്ങള്‍ക്കെതിരെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്തരം പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ അക്രമം വര്‍ധിപ്പിക്കുകയേയുള്ളൂവെന്ന് ഊന്നിപ്പറഞ്ഞു.
ജറുസലേമിനെയും അതിന്റെ പുണ്യസ്ഥലങ്ങളെയും സംബന്ധിച്ച ധാര്‍മ്മികവും നിയമപരവുമായ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തവും മന്ത്രാലയം അടിവരയിട്ടു.
ഫലസ്തീന്‍ ജനതയുടെ ന്യായമായ ലക്ഷ്യത്തെയും അവരുടെ നിയമാനുസൃത അവകാശങ്ങളെയും പിന്തുണയ്ക്കുന്നതില്‍ ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു. അവരുടെ മതപരമായ ആചാരങ്ങള്‍ സ്വതന്ത്രമായി അനുഷ്ഠിക്കാനും 1967ലെ അതിര്‍ത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുമുള്ള പൂര്‍ണ്ണ അവകാശം ഉള്‍പ്പെടെ ഖത്തര്‍ ചൂണ്ടിക്കാട്ടി.

