പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനലിന് ജയം

Web Desk
1 Min Read

ആലുവ: എറണാകുളം റൂറല്‍ ജില്ലയില്‍ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അനുകൂല പാനലിനു വന്‍ മുന്നേറ്റം. കഴിഞ്ഞദിവസം നടന്ന പൊലീസ് ഓഫീസേഴ്‌സ് ആസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരം നടന്ന 23 ഇടങ്ങളില്‍ 14ലും ഭരണാനുകൂല സംഘടനകളെ പരാജയയപ്പെടുത്തി കോണ്‍ഗ്രസ് അനുകൂല വെല്‍ഫയര്‍ ആസോസിയേഷന്‍ വിജയിച്ചു.

city exchange

ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാവും ഇപ്പോഴത്തെ ജില്ലാ പ്രസിഡന്റുമായ ഷാജിമോന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ തോറ്റത് ഭരണാനുകൂല സംഘടനക്കു വന്‍
തിരിച്ചടിയായി. ആലുവ സബ്ഡിവിഷനില്‍ 2 സീറ്റ് ഒഴികെ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് അനുകൂലമായ വെല്‍ഫയര്‍ ആസോസിയേഷന്‍ പിടിച്ചെടുത്തതും ഭരണാനുകൂല സംഘടനക്ക് തിരിച്ചടിയായി.

പുതിയ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് ഈ മാസം 3ന് ആലുവ ജില്ലാ പൊലീസ് ഓഫീസില്‍ നടക്കും.

പൊലീസ് സേനയില്‍ എ എസ് ഐ മുതല്‍ ഇന്‍സ്പെക്ടര്‍ വരെയുള്ള പൊലീസ് ഓഫീസര്‍മാരുടെ സംഘടനയാണ് കേരള പൊലീസ് ഓഫീസേഴ്‌സ് ആസോസിയേഷന്‍.

- Advertisement -
Ad image

1.ആലുവ, എസ് ഐ അബ്ദുല്‍ ജമാല്‍
2.ആലുവ വെസ്റ്റ്, എസ് ഐ ബെനഡിക്ട്
3.നെടുമ്പാശ്ശേരി എ എസ് ഐ ഷിഹാബ്
4.ചെങ്ങാമനാട്, എസ് ഐ ബൈജു കുര്യന്‍
5.ബിനാനിപുരം, എസ് ഐ ഷാജി
6.അങ്കമാലി, എ എസ് ഐ ഇഗ്‌നെഷ്യസ്
7.എടത്തല, എസ് ഐ സക്കറിയ
8.പെരുമ്പാവൂര്‍, എ എസ് ഐ ബിന്ദ
9.കോട്ടപ്പടി, എ എസ് ഐ ജോസ്
10.ഊന്നുകല്‍, എസ് ഐ ബിജു മാണി
11.കുട്ടമ്പുഴ, സജി കെ പി
12.രാമമംഗലം, സുനില്‍ സാമൂവല്‍
13.ജില്ലാ ക്യാമ്പ് (DHQ) എ എസ് ഐ സതീശന്‍
14.മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗ് എസ് ഐ രാജേഷ്

ആലുവ സബ്സിവിഷനില്‍ എല്ലാ സ്റ്റേഷനിലും വിജയിച്ചത് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള പൊലീസ് വെല്‍ഫയര്‍ ഓഫീസര്‍സ് അസോസിയേഷന്‍ ആണ്.

Share This Article
Leave a Comment
error: Content is protected !!