

അരയന്‍കാവ്: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മലയാളീസ് സ്വയം സഹായ സംഘം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മയ്ക്കായി മലയാളീസ് സ്വയം സഹായ സംഘം അംഗങ്ങള്‍ മെഴുകുതിരികള്‍ തെളിയിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായും ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നതായും സംഘം പ്രസ്താവനയില്‍ പറഞ്ഞു.

അക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മലയാളീസ് യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും സംഘം ഓര്‍മ്മിപ്പിച്ചു.

അനുശോചന യോഗത്തില്‍ മലയാളീസ് പ്രസിഡന്റ് മാഹിന്‍ കുന്നംകുളം അധ്യക്ഷത വഹിച്ചു. സുകുമാരന്‍ സി ടി, ഷൗക്കത്ത് എ, ബെന്നി വേഴപ്പറമ്പില്‍, നൗഷാദ് കെ എ, സജി എം കെ, ഹൈദ്രോസ് എ കെ, റെജി കാഞ്ഞിരത്തിങ്കല്‍, നിസാര്‍ കെ എ, സാബു പി ഒ, നഹാസ് കെ എച്ച്, ഷറഫ് പുളിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
യോഗത്തില്‍ പങ്കെടുത്തവര്‍ ഒരു നിമിഷം മൗനം ആചരിച്ച് മരണപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

