റിയാദ മെഡിക്കല്‍ സെന്ററില്‍ ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

ദോഹ: റിയാദ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ഈ വിഭാഗത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ദന്തരോഗ ചികിത്സാ സൗകര്യങ്ങള്‍ സേവനദാതാക്കള്‍ക്ക് ലഭ്യമാകും.

city exchange

ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ 20 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള ഡോ. സാമിര്‍ അസീസ് നേതൃത്വം നല്‍കുന്ന ഈ വിഭാഗത്തില്‍ ഡെന്റല്‍ ഇംപ്ലാന്റുകള്‍, ജനറല്‍ ഡെന്റല്‍ സേവനങ്ങള്‍, പുഞ്ചിരി ക്രമീകരിക്കുന്നതിനുള്ള ഹോളിവുഡ് സ്‌മൈല്‍ മേക്കോവര്‍ തുടങ്ങി വിവിധ തരത്തിലുള്ള ദന്തരോഗ ചികിത്സ സൗകര്യങ്ങള്‍ ഈ വിഭാഗത്തില്‍ ലഭ്യമാകും.

ദന്തരോഗ ചികിത്സാ വിഭാഗത്തില്‍ ഉന്നത നിലവാരത്തിലുള്ള രോഗീപരിചരണവും അത്യാധുനിക ചികിത്സാ സൗകര്യവും ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റിയാദയില്‍ സേവനദാതാക്കള്‍ക്ക് ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു.

ഡെന്റല്‍ വിഭാഗത്തില്‍ ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തോടൊപ്പം ഓര്‍ത്തോഡോന്റിക്‌സ്, എന്‍ഡോഡോന്റിക്‌സ്, ജനറല്‍ ഡെന്റല്‍ എന്നീ വിഭാഗങ്ങളുടെ സേവനവും എല്ലാ ദിവസവും റിയാദ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്.

- Advertisement -
Ad image

ദോഹ സി റിംഗ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജെ സി ഐ അംഗീകൃത മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററായ റിയാദ മെഡിക്കല്‍ സെന്ററില്‍ 15ലധികം സ്‌പെഷ്യാലിറ്റികളും 26ലധികം വിദഗ്ധരായ ഡോക്ടര്‍മാരും സേവനമനുഷ്ഠിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!