പാലക്കാട് സ്വദേശി യുവാവ് ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: പാലക്കാട് ആലത്തൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. ആറാപ്പുഴ ഇസ്മായില്‍- അസ്മാബി ദമ്പതികളുടെ മകന്‍ അര്‍ഷാദ് (26 )ആണ് മരിച്ചത്.

city exchange

മിസൈല ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അര്‍ഷാദ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!