തിരക്ക്; ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക പാര്‍ക്കിംഗ് നിരക്കുകള്‍ പ്രഖ്യാപിച്ചു

Web Desk
2 Min Read

ദോഹ: ജൂണ്‍ 12 മുതല്‍ ജൂലൈ 15 വരെയുള്ള വേനല്‍ക്കാല യാത്രാ കാലയളവില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് പാക്കേജുകള്‍ പ്രഖ്യാപിച്ചു. അവധിക്കാലത്ത് ഗതാഗതത്തിലുണ്ടാകുന്ന വര്‍ധനവ് പരിഗണിച്ച് നിരക്കുകള്‍ പ്രീ-ബുക്കിംഗ് അടിസ്ഥാനത്തില്‍ ലഭ്യമാണ്.

city exchange

പാസഞ്ചര്‍ ടെര്‍മിനലിന്റെ ഇരുവശത്തും ചെറിയ സമയം കാര്‍ പാര്‍ക്ക് ചെയ്യാന്‍ മൂന്നു മുതല്‍ ഏഴു ദിവസം വരെ 350 റിയാലാണ് നിരക്ക്. എട്ടു മുതല്‍ 14 വരെയുള്ള ദിവസങ്ങള്‍ക്ക് 450 റിയാല്‍ നിരക്ക് ഈടാക്കും. പതിനഞ്ചാം ദിവസം മുതല്‍ സാധാരണ നിരക്കുകള്‍ ബാധകമായിരിക്കും.

പാര്‍ക്കിംഗിന് മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലുമായിരിക്കും. പ്രതിവാര പാര്‍ക്കിംഗിന് പ്രീ ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് മാത്രം 725 റിയാലാണ് ഈടാക്കുക.

പ്രീമിയം കാര്‍ പാര്‍ക്കിംഗ് ഖത്തര്‍ എയര്‍വേയ്സില്‍ പറക്കുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. ഏറ്റവും പുതിയ ആക്സസ് ടെക്നോളജി (പ്രീ-ബുക്കിംഗ്), ടെര്‍മിനലിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷന്‍ ആക്സസ് എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

- Advertisement -
Ad image

പ്രീമിയം പാര്‍ക്കിംഗിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ് ഈടാക്കുക. നാലാം മണിക്കൂര്‍ മുതല്‍ പ്രതിദിന നിരക്കാണ് ബാധകമാകുക. പ്രതിദിനം 200 റിയാലാണ് നിരക്ക്.

ഓരോ കാര്‍ പാര്‍ക്ക് തലത്തിലും പ്രീമിയം പാര്‍ക്കിംഗിലും സ്ഥിതി ചെയ്യുന്ന പേയ്മെന്റ് മെഷീനുകളില്‍ പണവും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളും നടത്താം.

വാലെ പാര്‍ക്കിംഗിന് വെഹിക്കിള്‍ ഡ്രോപ്പ്-ഓഫ് ഗേറ്റ് 1ന് സമീപമുള്ള ഡിപ്പാര്‍ച്ചേഴ്സ് കര്‍ബ്സൈഡില്‍ വാലെ പാര്‍ക്കിംഗ് സ്ലോട്ടിലോ അല്ലെങ്കില്‍ ഗേറ്റ് 2-ന് എതിര്‍വശത്തുള്ള പുറത്തെ ലെയ്നിലുള്ള ആഗമന കര്‍ബ്സൈഡിലോ ആണ്.

ബുക്കിംഗ് പ്രക്രിയയില്‍ മറ്റൊരു സ്ഥലം ആവശ്യപ്പെട്ടില്ലെങ്കില്‍ വാഹനങ്ങള്‍ ഇറക്കിയ അതേ സ്ഥലത്ത് തന്നെ പിക്ക്-അപ്പിന് തയ്യാറാകും.

ഷോര്‍ട്ട് സ്റ്റേ വാലെ സേവനം പുറപ്പെടുന്നതിനോ എത്തിച്ചേരുന്ന സ്ഥലത്തോ ലഭ്യമാണ്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും എടുക്കുന്നവര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുന്നു. രണ്ടു മണിക്കൂറിന് 100 റിലായാണ് ചാര്‍ജ്.

പ്രീമിയം വാലെ സേവനം പുറപ്പെടുന്നതിനോ എത്തിച്ചേരുന്ന സ്ഥലത്തോ ലഭ്യമാണ്. കൂടാതെ ഒരു ദിവസമോ അതില്‍ കൂടുതലോ കാര്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദവുമാണ്.

പ്രീമിയം വാലെ പാര്‍ക്കിംഗിന് പ്രതിദിനം 275 റിയാലും വാരാന്ത്യത്തില്‍ 450 റിയാലുമാണ് ഈടാക്കുക.

പ്രീമിയം വാലെ പാര്‍ക്കിംഗ് എടുക്കുന്നവര്‍ക്ക് ലഗേജുമായി പുറപ്പെടുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി പോര്‍ട്ടേജ് സേവനവും കോംപ്ലിമെന്ററി എക്സ്റ്റീരിയര്‍ വെഹിക്കിള്‍ വാഷും സൗജന്യമായി ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!