Featured
പാകിസ്ഥാനിലെ കറാച്ചിയില്‍ നടന്ന ബോംബാക്രമണത്തെ ഖത്തര്‍ അപലപിച്ചു
ദോഹ: പാകിസ്ഥാനിലെ കറാച്ചി നഗരത്തില്‍ രണ്ട് ചൈനീസ് പൗരന്മാരുടെ മരണത്തിന് കാരണമായ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ, അക്രമം, തീവ്രവാദം, ക്രിമിനല്‍ പ്രവൃത്തികള്‍ എന്നിവ നിരസിക്കുന്ന ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും പാകിസ്ഥാന്‍, ചൈന സര്‍ക്കാരുകളോടും ഖത്തര്‍ ഭരണകൂടത്തിന്റെ അനുശോചനവും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.