Community
ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ: കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂര്‍ ഖത്തര്‍ പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ആര്‍പ്പോ 2024ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്കില്‍ സംഘടിപ്പിച്ചു.


കേരത്തിന്റെ പാരമ്പര്യം അനുസ്മരിച്ച ചടങ്ങില്‍ പ്രസിഡന്റ് പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


വയനാട് ദുരന്തനിവാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ സംഭാവന സംഘടനയുടെ സാമൂഹിക രംഗത്തെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും ഇത് മറ്റ് സംഘടനകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.


സംഘടനയുടെ പ്രവര്‍ത്തന നിയമാവലി ഖത്തര്‍ എഞ്ചിനീയര്‍സ് ഫോറം ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരം ഹരിപ്രശാന്ത് മുഖ്യാതിഥിയായിരുന്നു.
ഈ വര്‍ഷം 10, 12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ട്രഷറര്‍ അബുലൈസ് എം വി സ്വാഗതവും ജനറല്‍ സെക്രട്ടറി അരുണ്‍ കെ മോഹന്‍ നന്ദിയും പറഞ്ഞു.
വിവിധ കലാപരിപാടികള്‍ക്കും ഓണക്കളികള്‍ക്കും പുറമേ കനല്‍ നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടുകളുമുണ്ടായി.


