Community
നമ്മുടെ അടുക്കളത്തോട്ടം കാര്‍ഷികോത്സവം 11ന്
ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയും മണക്കുളം വില്ലേജ് ബാന്‍ഡും സംയുക്തമായി ജൈവ കാര്‍ഷികോത്സവം 2024 സീസണ്‍ 11 സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11ന് വൈകിട്ട് 5:30ന് അല്‍ വക്രയിലെ ഡി പി എസ് സ്‌കൂളിലാണ് ജൈവ കാര്‍ഷികോത്സവം അരങ്ങേറുക.
ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് സന്ദീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജൈവ കാര്‍ഷികോത്സവത്തില്‍ സംഗീത വിരുന്നും നൃത്തരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായികയും വയലനിസ്റ്റുമായ ലക്ഷ്മി ജയന്‍, പിന്നണി ഗായകരായ പാലക്കാട് ശ്രീറാം, വിനോദ് നമ്പലാട്ട് എന്നിവര്‍ നയിക്കുന്ന സംഗീതനിശയും ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷനും അരങ്ങേറും.
ഖത്തറിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം, സ്്കൂള്‍ കുട്ടികള്‍ക്കായി നല്‍കി വരുന്ന യങ് ഫാര്‍മര്‍ അവാര്‍ഡ് എന്നിവ വേദിയില്‍ നല്‍കും.