ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് വുക്കൈര്‍ സ്റ്റോറില്‍ കലാപരിപാടികളും കായിക മത്സരങ്ങളുമായി ഓണാഘോഷ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വ്യത്യസ്ത രാജ്യക്കാരായ ഉപഭോക്താക്കള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

city exchange

റിങ് ത്രോവിങ്, കപ്പ് സ്റ്റേക്കിങ്, പൊട്ടു തൊടല്‍, ഈറ്റിംഗ് മത്സരം തുടങ്ങിയ വിനോദകരമായ മത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കാളികളായി. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തതോടെ കുട്ടികള്‍ക്ക് സന്തോഷവും കുടുംബങ്ങള്‍ക്ക് വിനോദവും സമ്മാനിച്ച പരിപാടിയായി ഇത് മാറി.

ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു.

ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്‌കൂള്‍ പ്രമോഷന്റെ ഭാഗമായി വിവിധ ഉത്പന്നങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ 50 റിയാലിനു പര്‍ച്ചെയ്സ് ചെയ്യുന്നവര്‍ക്ക് റാഫിള്‍ കൂപ്പണ്‍ വഴി 10 ഹ്യൂണ്ടായ് വെന്യൂ കാറും 150000 ഖത്തര്‍ റിയാല്‍ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും നേടാനുള്ള അവസരവും ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!