മൂന്നു വര്‍ഷം; 50 ദശലക്ഷം യാത്രക്കാര്‍: വിജയ റയിലില്‍ ദോഹ മെട്രോ

Web Desk
1 Min Read

ദോഹ: ദോഹ മെട്രോ ആരംഭിച്ച 2019 മുതല്‍ ഇപ്പോള്‍ വരെ 50 ദശലക്ഷം പേര്‍ ദോഹ മെട്രോയില്‍ യാത്ര ചെയ്തതായി ഖത്തര്‍ റയില്‍വേയ്‌സ് കമ്പനി അറിയിച്ചു.

city exchange

നിരവധി വന്‍ പരിപാടികള്‍ക്ക് ഉള്‍പ്പെടെ ദോഹ മെട്രോയെ വിജയകരമായി ഉപയോഗപ്പെടുത്താനായതാണ് യാത്രക്കാരുടെ എണ്ണം മികച്ച നിലയിലെത്താന്‍ സഹായിച്ചത്. 2021 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ നടന്ന അറബ് കപ്പില്‍ ദോഹ മെട്രോ വഴി ഏകദേശം രണ്ടര ദശലക്ഷം പേരാണ് യാത്ര ചെയ്തത്.

മൂന്നു വര്‍ഷം മുമ്പ് യാത്ര ആരംഭിച്ച ദോഹ മെട്രോയെ പൗരന്മാരും താമസക്കാരും സന്ദര്‍ശകരും ഉള്‍പ്പെടുന്ന പൊതുജനങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തിയതായും ഇക്കാലയളവില്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച വന്‍ പരിപാടികളുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!