
ദോഹ: ഖത്തറിലെ വാണിമേല്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ ക്യു വി പി എഫ് ഏഷ്യന്‍ ടൗണ്‍ റിക്രിയേഷന്‍ ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഒരു പഞ്ചായത്തില്‍ നിന്ന് മാത്രം എണ്ണൂറിലധികം പേര്‍ പങ്കെടുത്ത ഇഫ്താര്‍ മീറ്റ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.


ഖത്തറിലെയും നാട്ടിലെയും കലാ, സാസ്‌കാരിക, വിദ്യാഭ്യാസ, ജനസേവന രംഗത്ത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന കൂട്ടായ്മയാണ് ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം (ക്യു വി പി എഫ്).

ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വാജിദ് വാഫി ചെമ്പ്രശ്ശേരി റമദാന്‍ സന്ദേശം കൈമാറി. ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍ ആശംസ നേര്‍ന്നു. പ്രസിഡന്റ് സുബൈര്‍ കെ കെ അധ്യക്ഷത വഹിച്ചു. ക്യു വി പി എഫ് ജനറല്‍ സെക്രട്ടറി സാദത്ത് സാഗ സ്വാഗതവും ട്രഷറര്‍ ഫൈസല്‍ വി പി നന്ദിയും രേഖപ്പെടുത്തി.
ഇഫ്ാറില്‍ പങ്കെടുത്ത നൂറുക്കണക്കിന് വനിതകളോട് ഖത്തറിലെ പ്രമുഖ മൈന്റ് കോച്ച് സനീജ സംവദിച്ചു. ചടങ്ങിന് സെലീക്ക അംജദ് സ്വാഗതവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചര്‍ ആശംസയും നേര്‍ന്നു.

