ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ തിരുവോണ സംഗമം 2022

Web Desk
1 Min Read

ദോഹ: ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരുവോണസംഗമം 2022 പങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും വന്‍ വിജയമായി. കെ പി സി സിയുടെ പ്രതിനിധിയായി ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ മുഖ്യാതിഥി കെ പി സി സി സെക്രട്ടറി അഡ്വ. ബി ആര്‍ എം ഷെഫീര്‍ നിലവിളക്ക് കൊളുത്തി തിരുവോണാ ഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.

city exchange

ഇന്‍കാസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു് നടത്തിയ പൂക്കള മത്സരങ്ങളില്‍ വിവിധ ജില്ലകള്‍ മത്സരിച്ചു. തിരുവാതിരകളി, ഓണപ്പാട്ട്, ഓണാഘോഷ യാത്രയുള്‍പ്പെടെയുള്ള പരിപാടികള്‍ ആസ്വാദ്യകരമായിരുന്നു. സത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഒപ്പന ഉള്‍പ്പെടെ നടത്തിയ പ്രത്യേക കളികളും മത്സരങ്ങളും ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി.

പരിപാടികള്‍ വിജയകരമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ഇന്‍കാസിന്റെ മുഴുവന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സമീര്‍ ഏറാമല, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍, കരിം നടക്കല്‍, യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മാനര്‍ എന്നിവര്‍ ഓണാശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

ഉല്‍ഘാടന സമ്മേളനത്തില്‍ പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ കരീം നടക്കല്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ. ബി ആര്‍ എം ഷെഫീര്‍ ഓണസന്ദേശം അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഷംസുദ്ദീന്‍ ഇസ്മയില്‍ സ്വാഗതവും ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!