

രാമന്തളി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം രാമന്തളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ഘോഷയാത്ര നടത്തി. സമാപന സമ്മേളനം ഡി സി സി അംഗം എം പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രന്‍, മുട്ടില്‍ സുധാകരന്‍, ടി കരുണാകരന്‍, കെ എം കോമളവല്ലി, കെ ഹരിദാസ്, പി രാഘവന്‍, ടി ലക്ഷ്മണന്‍, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ടുമാരായ സുധേഷ് പൊതുവാള്‍, പി വി ഉമേഷ്, ഹംസ പാലക്കോട്, കാസിം എട്ടിക്കുളം, ശര്‍മിള മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
