എയര്‍ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ഭീതിക്കിടയില്‍ കൊച്ചിയില്‍ സുരക്ഷിതമായി ഇറക്കി

Web Desk
0 Min Read

കൊച്ചി: യാത്രക്കിടെ എയര്‍ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാര്‍. ഷാര്‍ജയില്‍ നിന്നും 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായാണ് എയര്‍ അറേബ്യ ജി9- 426 വിമാനം പറന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാര്‍ സംഭവിച്ചത്.

city exchange

വിമാനത്തിന് തകരാര്‍ സംഭവിച്ചതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും സുരക്ഷിതമായി ഇറക്കിയതോടെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് കൊച്ചി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

7.13ന് ലാന്റ് ചെയ്യേണ്ടിയിരുന്ന വിമാനത്തിന് തകരാറുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ 6.41നാണ് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിമാനം 7.29ന് കൊച്ചിയില്‍ സുരക്ഷിതമായി ഇറങ്ങി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!