ജോ ബൈഡന്‍ സൗദിയില്‍

Web Desk
0 Min Read

റിയാദ്: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൗദിയിലെത്തി. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ബൈഡനെ സ്വീകരിച്ചു. രണ്ടു ദിവസം സൗദി അറേബ്യയില്‍ ചെലവഴിക്കുന്ന ബൈഡന്‍ ജി സി സി ഉച്ചകോടിയില്‍ സംബന്ധിക്കും.

city exchange

ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും.

ജി സി സി ഉച്ചകോടിയില്‍ ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ക്ക് പുറമേ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!