
ദോഹ: 2026- 27 സീസണിലെ ഒട്ടകയോട്ട മത്സരങ്ങള്‍ക്ക് അല്‍ ഷഹാനിയയില്‍ തുടക്കമായി. പ്രാദേശിക മത്സരത്തിന്റെ ആദ്യഘട്ടം സെപ്റ്റംബര്‍ 18 വരെ രാവിലെ നടക്കുന്ന 12 സെഷനുകളിലായി തുടരും.

ഉദ്ഘാടന ദിനത്തില്‍ വിശിഷ്ടാതിഥികളായ ശൈഖുമാരുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങള്‍ക്കായി ഓപ്പണ്‍ ഹഖായിഖ് വിഭാഗത്തില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള 24 റൗണ്ട് മത്സരങ്ങളാണ് നടന്നത്. ഇതില്‍ പെണ് ഒട്ടകങ്ങളുടെ ബക്കര്‍ വിഭാഗത്തില്‍ 13 റൗണ്ടുകളും ആണ് ഒട്ടകങ്ങളുടെ ഖഅ്ദാന് വിഭാഗത്തില്‍ 11 റൗണ്ടുകളുമുണ്ടായിരുന്നു.

ശൈഖ് സൗദ് ബിന്‍ അലി ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ ഉടമസ്ഥതയിലുള്ള ദജ്ജ 2 മിനിറ്റ് 52.41 സെക്കന്‍ഡില്‍ പ്രധാന ബക്കര്‍ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടി.
ശൈഖ് ജാസിം ബിന്‍ അബ്ദുറഹ്മാന് ബിന്‍ സൗദ് അല്‍താനിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഫാസില്‍ 2 മിനിറ്റ് 55.20 സെക്കന്‍ഡില്‍ പ്രധാന ഖഅ്ദാന് റൗണ്ടില്‍ ജേതാവായി.
ശൈഖ് സൗദ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍താനിയുടെ ഉടമസ്ഥതയിലുള്ള ഷഹീന് നാലാം റൗണ്ടില്‍ 2 മിനിറ്റ് 51.39 സെക്കന്‍ഡ് സമയം രേഖപ്പെടുത്തി ദിവസത്തിലെ മികച്ച സമയം സ്വന്തമാക്കി.

