സൈബര്‍ സുരക്ഷാ ആഗോള സമ്മേളനം ഫെബ്രുവരി 4ന് ദോഹയില്‍

Web Desk
1 Min Read

ദോഹ: സൈബര്‍ സുരക്ഷാ ആഗോള സമ്മേളനം സൈസെക് ഫെബ്രുവരി നാലിന് ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ നടക്കും. സൈബര്‍ ഭീഷണികള്‍ക്കെതിരെ ഖത്തറിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന സൈബര്‍ സുരക്ഷാ പരിപാടിയാണിത്.

city exchange

രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ നിലപാട് ശക്തിപ്പെടുത്തുന്നതിനുള്ള അത്യാധുനിക തന്ത്രങ്ങളും ചട്ടക്കൂടുകളും പങ്കിടുന്നതിനായി മേഖലയിലെ ഉന്നതതല വിദഗ്ധര്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുക്കും.

2025 മുതല്‍ 2029 വരെ ഖത്തറിലെ സൈബര്‍ സുരക്ഷാ വിപണി 8.17 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 2029ഓടെ 195.80 മില്യണ്‍ യു എസ് ഡോളറിന്റെ വിപണി മൂല്യത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍ ഡിജിറ്റല്‍ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!