ദോഹ വഴി കേരളത്തിലേക്ക് യാത്ര ചെയ്ത അമേരിക്കന്‍ മലയാളി വിമാനത്തില്‍ മരിച്ചു

Web Desk
1 Min Read

ദോഹ: ന്യൂയോര്‍ക്കില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സില്‍ ദോഹയിലെത്തിയ അമേരിക്കന്‍ മലയാളി ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ മരിച്ചു. പന്തളം മണ്ണില്‍ മനോരമ ഭവനില്‍ മാത്യു തോമസ് (ബാബു- 72) ആണ് മരിച്ചത്.

city exchange

ന്യൂയോര്‍ക്കില്‍ നിന്നും ഖത്തര്‍ എയര്‍വെയ്‌സില്‍ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാത്യു തോമസും ഭാര്യയും കേരളത്തിലേക്ക് ഇന്‍ഡിഗോ വിമാനത്തിലാണ് തുടര്‍ യാത്ര നടത്തിയത്. വിമാനത്തില്‍ വെച്ച് നെഞ്ചുവേദനയെ തുടര്‍ന്ന് മാത്യു തോമസ് കുഴഞ്ഞു വീണതോടെ വിമാനം അടിയന്തരമായി മുംബൈയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. മുംബൈയിലിറങ്ങിയ വിമാനത്തില്‍ നിന്നും ഉടന്‍ ആംബുലന്‍സില്‍ നാനാവതി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സഹോദരന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മാത്യു തോമസും ഭാര്യ റോസി മാത്യുവും അമേരിക്കയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടത്. മൃതദേഹം മുംബൈ നാനാവതി ആശുപത്രി മോര്‍ച്ചറിയില്‍. അമേരിക്കയിലുള്ള മക്കള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

- Advertisement -
Ad image

മക്കള്‍: തോമസ് മാത്യു, കുര്യന്‍ മാത്യു (ഇരുവരും യു എസ് എ). പിതാവ്: പരേതനായ എം കെ തോമസ്.

Share This Article
Leave a Comment
error: Content is protected !!