

കൊച്ചി: പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റവര്‍ക്കും മുറിച്ചുണ്ട് ഉള്ളവര്‍ക്കും സൗജന്യ പ്ലാസ്റ്റിക്
സര്‍ജറി നിര്‍ണ്ണയ ക്യാമ്പ് മാര്‍ച്ച് മൂന്ന് ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ മൂന്നു മണി വരെ എറണാകുളം പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, റോട്ടറി കോയമ്പത്തൂര്‍ മെട്രോപൊളിസ്, ഗംഗ ഹോസ്പിറ്റല്‍ കോയമ്പത്തൂര്‍, പീസ് വാലി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയ ലഭിക്കും.
മുന്‍വര്‍ഷങ്ങളിലെ ക്യാമ്പുകളിലൂടെ നൂറോളം പേരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. റജിസ്േ്രടഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9188521782, 9847437272 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

