Entertainment
ജയ് ഗണേഷില്‍ ഉണ്ണി മുകുന്ദന്റെ നായികയായി മഹിമ നമ്പ്യാര്‍

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ ഏപ്രില്‍ 11ന് വേള്‍ഡ് വൈഡ് റിലീസിനെത്തും. ജി സി സി റിലീസ് എ പി ഇന്റര്‍നാഷണലിന്റെ ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജി സി സി ആര്‍ എഫ് ടി ഫിലിംസും ഓള്‍ ഇന്ത്യ റിലീസ് യു എം എഫ് വഴി ഐക്കോണ്‍ സിനിമാസും നിര്‍വഹിക്കും. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘ജയ് ഗണേഷ്’. ജോമോള്‍ ക്രിമിനല്‍ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈനറാണിത്. സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന സിനിമ ആയതുകൊണ്ട് സസ്‌പെന്‍സും സര്‍പ്രൈസും ട്വിസ്റ്റും ഉള്‍പ്പെടുത്തിയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ തക്കവണ്ണം മിസ്റ്റീരിയസ് എലമെന്‍സുകളും ചിത്രത്തിലുണ്ട്.


ഛായാഗ്രഹണം: ചന്ദ്രു ശെല്‍വരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍: തപാസ് നായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: വിപിന്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്, ഡി ഐ: ലിജു പ്രഭാകര്‍, വി എഫ് എക്‌സ്: ഡി ടി എം, സബ്‌ടൈറ്റില്‍സ്: ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, സ്റ്റില്‍സ്: നവിന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍.


