

കൊച്ചി: പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അരവിന്ദന്‍ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച ഷോട്ട് ഫിക്ഷന്‍ ചിത്രീകരണം പൂര്‍ത്തിയായി.

പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. കാര്‍ഷിക ഗ്രാമത്തിലെ കര്‍ഷക കുടുംബസ്ഥനായ സഹദേവന്റെയും മകള്‍ ജയയയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം അരവിന്ദന്‍ ഫെയ്‌സ് ഗ്യാലറിയുടെ ബാനറില്‍ ജനകീയ സിനിമയായിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പി ആര്‍ ഒ- പി ശിവപ്രസാദ്.
