Featured
മെയ് മാസം പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

ദോഹ: മെയ് മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി കുറവ് വരുത്തി. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഏപ്രിലിലെ 2.05 റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍ 1.95 റിയാലായി കുറച്ചു.


അതേസമയം, പ്രീമിയം ഗ്രേഡ് പെട്രോളിന് ഏപ്രിലിലെ 2 റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ് മാസത്തില്‍ 1.90 റിയാലായിരിക്കും.

ഡീസലിന്റെ വിലയും കുറച്ചിട്ടുണ്ട്. ലിറ്ററിന് 1.95 റിയാലായിരിക്കും നിരക്ക്.


