ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂരി പെരിഞ്ഞനം സ്വദേശി കപ്പല്‍പളളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസര്‍ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

city exchange

താമസസ്ഥലത്തേക്കുളള യാത്രക്കിടെ വക്‌റയില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാസര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.

വക്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ തന്ന ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പുല്ലറക്കത്ത മുഹമ്മദ്. സഹോദരങ്ങള്‍: ജമാല്‍, അബ്ബാസ്, ഷൗക്കത്ത് അലി, നിയാസ്, റംല, ആസ്യ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!