Featured
ഖത്തര്‍ ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബര്‍ 27ന് തുടങ്ങും

ദോഹ: ഫിഫ ലോകകപ്പ് 2022 ഖത്തറിന്റെ അവസാനഘട്ട ടിക്കറ്റ് വില്‍പ്പന സെപ്തംബര്‍ 27ന് ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു. ഫൈനല്‍ ദിവസമായ ഡിസംബര്‍ 18 വരെ വില്‍പ്പന തുടരും.

കളിയാരാധകര്‍ക്ക് FIFA.com/tickets എന്ന വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന് നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ ലഭിക്കുക. കാറ്റഗറി ഒന്നിലുള്ള ടിക്കറ്റുകള്‍ക്ക് വലിയ നിരക്കാണ് ഈടാക്കുന്നത്. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സ്ഥലത്തായിരിക്കും ഈ ടിക്കറ്റുള്ളവര്‍ക്ക് കളി കാണാന്‍ അവസരം ലഭിക്കുക. കാറ്റഗറി 4 ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്ത വിഭാഗമാണ്.



