ഖത്തറില്‍ സിഎന്‍എന്‍ സ്റ്റുഡിയോ സ്ഥാപിക്കുന്നു

Web Desk
1 Min Read

ദോഹ: ആഗോള, പ്രാദേശിക ഉള്ളടക്കങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സിഎന്‍എന്റെ പദ്ധതിയുടെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഖത്തറില്‍ മീഡിയ സിറ്റിയില്‍ സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഈ വര്‍ഷം രണ്ടാം പകുതിയോടെ സി എന്‍ എന്‍ സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിക്കും.

city exchange

ലോകത്തിലെ ഏറ്റവും ആദരണീയമായ മീഡിയ ബ്രാന്‍ഡുകള്‍ക്ക് ഒത്തുചേരാനും സഹകരിക്കാനും നവീകരിക്കാനും കഴിയുന്ന സ്ഥലമായ ഖത്തര്‍ മീഡിയാ സിറ്റിയിലേക്ക് സി എന്‍ എന്നിനെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ വേശഭരിതരാണെന്ന് മീഡിയ സിറ്റി ഖത്തര്‍ ചെയര്‍മാന്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അലി ബിന്‍ സൗദ് അല്‍-താനി പറഞ്ഞു.

ഖത്തറിലെ വിദ്യാര്‍ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും പത്രപ്രവര്‍ത്തനത്തിലും നിര്‍മ്മാണത്തിലും സി എന്‍ എന്‍ പരിശീലനം നല്‍കും.

മിഡില്‍ ഈസ്റ്റിന്റെ എഡിറ്റോറിയല്‍ കവറേജില്‍ സി എന്‍ എന്നിന് വലിയ പ്രതിബദ്ധതയുണ്ടെന്ന് സി എന്‍ എന്‍ വേള്‍ഡ്വൈഡിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാനേജിംഗ് എഡിറ്ററുമായ മൈക്ക് മക്കാര്‍ത്തി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!