

ദോഹ: വിദൂര- ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ജനുവരി 27 വരെ ദീര്‍ഘിപ്പിച്ചതായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും വര്‍ധിച്ചുവരുന്ന രോഗബാധയുമാണ് പഠനം താത്ക്കാലികമായി ഓണ്‍ലൈനിലേക്ക് മാറ്റാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. നേരത്തെ ഒരാഴ്ചത്തേക്കാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താന്‍ പദ്ധതിയിട്ടിരുന്നത്.

വിദ്യാഭ്യാസം ഓണ്‍ലൈനിലായതോടെ പൊതു- സ്വകാര്യ വിദ്യാലയങ്ങളിലേയും കിന്റര്ഗാര്ട്ടനിലേയും വിദ്യാര്‍ഥികളുടെ ഹാജര്‍ നില ജനുവരി 27 വരെ പരിഗണിക്കുന്നതല്ല. എന്നാല്‍ സ്കൂള്‍ ജീവനക്കാരും വിദ്യാഭ്യാസ രംഗത്തുള്ള ജീവനക്കാരും ജോലിക്ക് ഹാജരാകണം.
നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ നടത്തുന്ന വിദ്യാലയങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കണം.
