ഇന്ത്യയില്‍ കോവിഡ് കേസില്‍ വന്‍ വര്‍ധന

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒറ്റദിവസം മാത്രം അരലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 37379 കോവിഡ് രോഗികള്‍ പുതുതായി ഉണ്ടായ സ്ഥാനത്ത് ബുധനാഴ്ച 58097 ആയാണ് വര്‍ധിച്ചത്.

city exchange

രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 2,135 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരികരിച്ചത്. ഇതില്‍ 828 പേരുടെ അസുഖം ഭേദമായിട്ടുണ്ട്.

കോവിഡില്‍ നിന്നും രക്ഷനേടാന്‍ വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യുവും ഞായറാഴ്ചകളില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -
Ad image

ഡല്‍ഹിയില്‍ മാത്രം പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കടന്നു. ഇതേതുടര്‍ന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജീവനക്കാരുടെ മെഡിക്കല്‍ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!