മദ്യനയം സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

എടവണ്ണ: സംസ്ഥാനത്ത് പുതിയ ബിയര്‍ പാര്‍ലറുകളും ബ്രൂവറികളും തുടങ്ങാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഐ എസ് എം മലപ്പുറം ജില്ലാ സമിതി മെയ് നാലിന് മഞ്ചേരിയില്‍ സംഘടിപ്പിക്കുന്ന യുവജന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം നടപടികള്‍ കേരളത്തിലെ വിദ്യാര്‍ഥി യുവ സമൂഹത്തെ കൂടുതല്‍ ലഹരിയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ആദര്‍ശ യൗവ്വനം, ആത്മാഭിമാനം എന്നതാണ് സമ്മേളന പ്രമേയം. പി കെ ബഷീര്‍ എം എല്‍ എ മുഖ്യാതിഥിയായി.

ഐ എസ് എം ജില്ലാ പ്രസിഡണ്ട് യു പി സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
കെ എന്‍ എം ജില്ല പ്രസിഡണ്ട് എഞ്ചിനീയര്‍ പി കെ ഇസ്മയില്‍, സെക്രട്ടറി ടി യൂസുഫലി സ്വലാഹി, സുബൈര്‍ പീടിയേക്കല്‍, ചുഴലി സ്വലാഹുദ്ധീന്‍ മൗലവി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഇ കെ ബരീര്‍ അസ്‌ലം, ജില്ലാ സെക്രട്ടറി കെ തന്‍സീര്‍ സ്വലാഹി, ഡോ. നസ്‌റുദ്ദീന്‍, കെ സുലൈമാന്‍, എം ജാഫര്‍, എം ഇബ്രാഹിം, ടി ലബീബ്, കെ പി അലി അബ്ദുറഹീം എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!