നവീകരണം; ദുബൈ വിമാനത്താവളത്തിലെ ഒരു റണ്‍വേ അടക്കും

Web Desk
0 Min Read

ദുബൈ: നവീകരണം നടത്തുന്നതിന്റെ ഭാഗമായി മെയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്ക് ദുബൈ വിമാനത്താളവത്തിലെ രണ്ട് റണ്‍വേകളിലൊന്ന് അടച്ചിടുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈയിലേത്.

city exchange

റണ്‍വേ അടക്കുന്നത് വിമാന സര്‍വീസുകളുടെ എണ്ണം കുറക്കാനും സര്‍വീസുകള്‍ക്ക് കാലതാസമവും തടസ്സവുമുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ദുബൈ വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണലിലേക്ക് മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിമാനക്കമ്പനികള്‍ക്കും അധികൃതര്‍ നല്കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ കുറയ്ക്കുന്നതിനും അതിനനുസരിച്ച് ഷെഡ്യൂളുകള്‍ ആസൂത്രണം ചെയ്യാനുമുള്ള മുന്നറിയിപ്പുകള്‍ നല്കിയതായി വിമാനത്താവളം ഓപ്പറേറ്റര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!