

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. വന്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റര്‍ ഭൂമിക്കടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മര്‍ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ അനുഭവപ്പെട്ടു.

തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായെന്നാണ് വിവരം. തായ്ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡാലെയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു.
വ്യാഴാഴ്ച രാവിലെ മധ്യപ്രദേശിലെ സിംഗ്രൗളി പട്ടണത്തില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

