
എടപ്പാള്‍: തവനൂര്‍ മണ്ഡലത്തില്‍ യു ഡി എഫിന്റെ വിജയം അയ്യായിരം വോട്ടുകള്‍ക്കായിരിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. വി എസ് ജോയ്. ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളി ആരായാലും അയ്യായിരം വോട്ടുകള്‍ക്കായിരിക്കും തന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല മലപ്പുറം ജില്ലയിലെ പതിനാറ് നിയമസഭാ മണ്ഡലങ്ങളില്‍ മുഴുവനും യു ഡി എഫ് നേടും. മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അതിലുണ്ടാകില്ലെങ്കിലും തവനൂര്‍ യു ഡി എഫിന്റെ അക്കൗണ്ടിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

2011 മുതല്‍ ഇടതു സ്വതന്ത്രനായി തുടര്‍ച്ചയായി മൂന്ന് തവണ ഡോ. കെ ടി ജലീല്‍ വിജയിച്ച മണ്ഡലമാണ് തവനൂര്‍, 2011ല്‍ 6854, 2016ല്‍ 17064, 2021ല്‍ 2564 എന്നിങ്ങനെയായിരുന്നു കെ ടി ജലീലിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തീരെ കുറഞ്ഞതാണ് യു ഡി എഫ് ക്യാമ്പില്‍ തവനൂര്‍ കൈപ്പിടിയിലേക്കെത്തുമെന്ന പ്രതീക്ഷ നല്‍കുന്നത്.

