ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ സൈബര്‍സുരക്ഷ ഏജന്‍സി മുന്നറിയിപ്പ്

Web Desk
1 Min Read

ദോഹ: ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഗൂഗിള്‍ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ ദൗര്‍ബല്യത്തെ തുടര്‍ന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍സെക്യൂരിറ്റി ഏജന്‍സി ഉപയോക്താക്കള്‍ക്ക് അടിയന്തര മുന്നറിയിപ്പ് നല്‍കി.

city exchange

ഗൂഗിളിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വീഴ്ച ‘സീറോ ക്ലിക്ക്’ തരം സുരക്ഷാ പിഴവ് അതായത് ഉപയോക്താവിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത ഭാഗമാണ് കണ്ടെത്തിയത് ആക്രമികള്‍ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക്, വൈഫൈ, അല്ലെങ്കില്‍ ബ്ലൂടൂത്ത് വഴിയായി ദുഷിത ഡാറ്റ പാക്കറ്റ് അയച്ച് ദൂരെ നിന്നുകൊണ്ട് തന്നെ ഉപകരണത്തില്‍ അപകടകരമായ കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും.

സൈബര്‍സെക്യൂരിറ്റി ഏജന്‍സി എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളോടും ഉടന്‍ തന്നെ സുരക്ഷാ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത് അപകടസാധ്യതകള്‍ കുറയ്ക്കാനാവശ്യമായ പ്രധാന പ്രതിരോധനടപടിയാണ്.
ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 13, 14, 15, 16 എന്നിവയ്ക്കാണ് പ്രധാനമായും സുരക്ഷാ മുന്നറിയിപ്പുകള്‍ ബാധിക്കുക.

പുതിയ സുരക്ഷാ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപകരണത്തിന്റെ സെറ്റിംഗ്‌സില്‍ 2025-11-01 സെക്യൂരിറ്റി ലെവലിലേക്ക് അപ്ഡേറ്റ് ചെയ്യുകയും വേണം. ഓട്ടോ- അപ്ഡേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും സിസ്റ്റം അപ്ഡേറ്റുകളും ഗൂഗിള്‍ പ്ലേ അപ്ഡേറ്റുകളും ഓണാക്കി വയ്ക്കുകയും വേണം.
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലേ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങള്‍ മാത്രം ഉപയോഗിക്കുക.
പ്ലേ പ്രൊടക്റ്റ് ഉപയോഗിച്ച് ഹാനികരമായ ആപ്പുകള്‍ സ്വയമേ സ്‌കാന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. സുരക്ഷിത നെറ്റ്വര്‍ക്ക് മാത്രം ഉപയോഗിക്കുകയും അനധികൃത വൈഫൈ കണക്ഷനുകള്‍ ഒഴിവാക്കുകയും അസാധാരണമായ ഉപകരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുണം.

- Advertisement -
Ad image

നിരന്തരമായ അപ്ഡേറ്റുകള്‍, സുരക്ഷിത ഉപയോഗ ശീലങ്ങള്‍, തുടര്‍ച്ചയായ ജാഗ്രത എന്നിവയാണ് വ്യക്തിപരമായും സ്ഥാപനതലത്തിലുള്ളതുമായ ഡാറ്റ സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗമെന്ന് ദേശീയ സൈബര്‍സുരക്ഷ ഏജന്‍സി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!