

അബുദാബി: യു എ ഇയില്‍ ബുധനാഴ്ച രാത്രി 11 മണി മുതല്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതര വരെ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഞ്ഞിനെ തുടര്‍ന്ന് ദൃശ്യപരതയില്‍ വന്‍ കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വാഹനങ്ങളുടെ വേഗത കുറക്കണമെന്ന് അബൂദാബി പൊലീസും വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയങ്ങളില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ 500 ദിര്‍ഹം പിഴ ചുമത്തും. രാജ്യത്തെ മിക്ക തീരപ്രദേശങ്ങളിലും ഉള്‍നാടുകളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
