റമദാനില്‍ യു എ ഇ പള്ളികളില്‍ പ്രാര്‍ഥനാ ക്രമം പ്രഖ്യാപിച്ചു

Web Desk
0 Min Read

ദുബൈ: വിശുദ്ധ റമദാനില്‍ യു എ ഇയില്‍ ഉടനീളമുള്ള പള്ളികളിലെ പ്രാര്‍ഥനയുടെ പ്രോട്ടോകാള്‍ പ്രഖ്യാപിച്ചു. തറാവീഹും തഹജ്ജുദും ഉള്‍പ്പെടെയുള്ള പ്രാര്‍ഥനകള്‍ നടത്തുമ്പോള്‍ വിശ്വാസികള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. മാസത്തിലുടനീളം പള്ളികളില്‍ തറാവീഹ് പ്രാര്‍ഥനകളും റമദാനിലെ അവസാന 10 രാത്രികളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി
അര്‍ധരാത്രി മുതല്‍ തഹജ്ജുദ് പ്രാര്‍ഥനയും നടക്കും.

city exchange

ഇശാ നമസ്‌കാരത്തിനുള്ള സമയം 20 മിനിറ്റായിരിക്കും. പള്ളികളില്‍ ഇശാ, തറാവീഹ് നമസ്‌കാരം നിര്‍വഹിക്കാനുള്ള ആകെ ദൈര്‍ഘ്യം 45 മിനിറ്റായിരിക്കും.
ഇശാക്ക് ശേഷമുള്ള സ്വമേധയാലുള്ള പ്രാര്‍ഥന കഴിഞ്ഞ ഉടന്‍ തന്നെ തറാവീഹ് പ്രാര്‍ഥന അരാഭിക്കും. തഹജ്ജുദ് നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം 45 മിനിറ്റായി
നിജപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!