അഫ്ഗാന്‍ അഭയാര്‍ഥി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഖത്തറിനോട് യു എന്‍

Web Desk
1 Min Read

ദോഹ: അഫ്ഗാനിലെ അഭയാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുന്‍കൈ എടുക്കണെന്ന് ഖത്തറിനോട് യു.എന്‍. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട അഭയാര്‍ത്ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അഭയര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭ ഹൈകമീഷണര്‍ ഫിലിപ്പോ ഗ്രാന്റിയാണ് ആവശ്യപ്പെട്ടത്.

city exchange

ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍താനിയുമായി അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടു. പലയിടങ്ങളായി പലായനം ചെയ്യപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിനായി അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെടുത്തേണ്ട പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ അഭയാര്‍ത്ഥികളെ ഉടന്‍ തിരിച്ചയക്കാനുള്ള നടപടികള്‍ കൈക്കൊള്ളരുതെന്നും യുഎന്‍ ഹൈകമീഷണര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചു.

അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ഫിലിപ്പോ ഗ്രാന്റി ഈ ഉദ്യമങ്ങള്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗുണകരമായി ഭവിക്കുമെന്നു പ്രത്യാശിക്കുന്നതായും അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!