

പയ്യന്നൂര്‍: മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ദുബൈ കാമ്പസില്‍ നിന്നും ബി ടെക് കെമിക്കല്‍ ഇഞ്ചിനീയറിംഗില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫിദ അബ്ദുല്‍ ലത്തീഫിന് ദുബൈ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചു.

പടന്നക്കാട് ഒഴിഞ്ഞ വളപ്പ് ഫലാഹ് നഗര്‍ സ്വദേശിയായ അബ്ദുല്‍ ലത്തീഫിന്റെയും തെക്കേപ്പുറത്തെ ഹസ്സന്‍ മാസ്റ്ററുടെ മരുമകള്‍ മുതാസിന്റെയും മകളാണ് ഫിദ. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിയായ മുഹമ്മദ് അജ്മലാണ് ഭര്‍ത്താവ്.
