

ദോഹ: കാസര്‍കോഡ് ഖത്തര്‍ മുസ്‌ലിം ജമാഅത്ത് 48-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ എം സി സി ഹാളില്‍ നടന്ന യോഗത്തില്‍ ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു, മഹമ്മുദ് പി എ ഉദ്ഘാടനം ചെയ്തു. ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു.

പുതിയ ഭാരവാഹികളായി ലുക്ക്മാനുല്‍ ഹക്കിം (പ്രസി), ഹാരിസ് പി എസ്, ഇഖ്ബാല്‍ ആനബാഗില്‍, ബഷീര്‍ ചെര്‍ക്കള, ഹാരിസ് ഏരിയാല്‍, ജാഫര്‍ പള്ളം (വൈസ് പ്രസി), ആദം കുഞ്ഞി ഹൈദര്‍ (ജന സെക്ര), ഫൈസല്‍ ഫില്ലി, ഷെഫീഖ് ചെങ്കള, സാക്കിര്‍ കാപ്പി, അലി ചേരൂര്‍, ഹാരിസ് ചൂരി (സെക്ര), ബഷീര്‍ സ്രാങ്ക് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.


മുഖ്യരക്ഷാധികാരിയായി ഡോ. മുഹമ്മദ് ഷാഫി ഹാജിയേയും രക്ഷാധികാരികളായി യൂസഫ് ഹൈദര്‍, മഹമ്മൂദ് പി എ, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
നാട്ടിലെ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായി പി എ മഹമ്മൂദ്, ശംസുദീന്‍ ടി എ, സത്താര്‍ മദീന, ബഷീര്‍ കെ എഫ് സി, ശാഫി മാടന്നൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
മുഹമ്മദ് അലി പൂരണം, സാനിഫ് പൈക്ക, റഫീഖ് കുന്നില്‍, ഫൈസല്‍ മൊയ്തീന്‍, മഹമ്മൂദ് മാര, മഹ്‌റൂഫ് സി എച്ച്, മഷാല്‍ മഹമ്മൂദ്, അബ്ബാസ് ടി എ, ആദംകുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

