

ദോഹ: ക്യു മലയാളം പാട്ടും കൂട്ടും ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ നാലാം തിയ്യതി വെള്ളിയാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ന്യൂ സലത്ത സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിലാണ് പരിപാടി.

ഖത്തറിലെ ഗായകര്‍ അവതരിപ്പിക്കുന്ന പാട്ടുകള്‍, മെന്റലിസ്റ്റ് അല്‍താഫിന്റെ പ്രകടനം, റോഷ്‌നി കൃഷ്ണന്റെ ലൈവ് ആര്‍ട്ട് ആന്റ് മ്യൂസിക്ക്, ഷറഫുവും സംഘവും അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, കുട്ടികളുടെ നൃത്തങ്ങള്‍, ഫാഷന്‍ ഷോ തുടങ്ങിയവ അരങ്ങേറും.
