ഐ എസ് സി ഫുട്‌സാല്‍ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഫുട്‌സാല്‍ ആരംഭിച്ചു. ഏപ്രില്‍ 16 വരെ അല്‍ അറബി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പത് മുതല്‍ 12 വരെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

city exchange

ഖത്തറിലെ പ്രമുഖരായ 12 ടീമുകള്‍ പങ്കെടുക്കുന്നു. ആദ്യ മത്സരങ്ങളില്‍ ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് ഓര്‍ബിറ്റ് എഫ് സി, ഒലെ എഫ് സി, അല്‍ മര്‍ഖിയ എഫ് സി, യൂ സി സി എഫ് സി, ഹിലാലിയന്‍സ് എഫ് സി എന്നിവര്‍ വിജയികളായി.

നേരത്തെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് ഓഫിസറും ഐ എസ് സി കോര്‍ഡിനേറ്റിംഗ് ഓഫിസറുമായ സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ എസ് സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ നിഹാദ് അലി, ജോണ്‍ ദേശാ, പ്രദീപ് പിള്ള, ശാലിനി തിവാരി, പുരുഷോത്തമന്‍, ദീപേഷ് ഗോവിന്ദന്‍, ദീപക് ചുക്കാല, തൃപ്തി കാല എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image

ജോണ്‍ ദേശായും പുരുഷോത്തമനും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Share This Article
Leave a Comment
error: Content is protected !!