കെ എം സി സി വില്ല്യാപ്പള്ളി പഞ്ചായത്ത് സ്‌നേഹ സുരക്ഷാ പദ്ധതി ക്യാമ്പയിന് ഉജ്ജല തുടക്കം

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സിയുടെ ഏറ്റവും ആകര്‍ഷണിയമായ സ്‌നേഹ സുരക്ഷാ പദ്ധതിയുടെ സിറോ ബാലന്‍സ് ത്രൈമാസ ക്യാമ്പയിന്‍ പ്രചരണം വില്ല്യാപ്പള്ളി പഞ്ചായത്ത്തല പരിപാടിയ്ക്ക് ഉജ്ജല തുടക്കമായി.

city exchange

പാണക്കാട് സയ്യിദ് അബ്ബാസ്സലി ശിഹാബ് തങ്ങള്‍ പ്രചാരണ പരിപാടിയുടെ തുടക്കം കുറിച്ച് ബ്രോഷര്‍ പ്രകാശനം കെ എം സി സി ഓഫീസില്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ 90 ദിവസമാണ് ക്യാമ്പയിന്‍. പഞ്ചായത്തില്‍ നിന്നുള്ള അംഗങ്ങളായ മുഴുവന്‍ പേരെയും പൂര്‍ണ്ണമായും കുടിശ്ശിക രഹിതമാകുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം വെക്കുന്നത്.

കൂടാതെ നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് ഉള്‍പ്പെടെ ആകര്‍ഷണീയമായ വിവിധ സമ്മാനങ്ങളും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ മാസം വരെ കൂടുതല്‍ പേരെ സിറോ ബാലന്‍സ് ആക്കുന്ന കോ -ഓര്‍ഡിനേറ്റര്‍മാരെ ആദരിക്കാനും കമ്മിറ്റി തീരുമാനിച്ചു.

- Advertisement -
Ad image

കെ എം സി സി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, വൈസ് പ്രസിഡന്റ് റഹീം ഫുഡ് വേള്‍ഡ്, സെക്രട്ടറി സല്‍മാന്‍ ഇളയടം, എസ് എസ് പി ചെയര്‍മാന്‍ അബു തയ്യിബ്ബ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍, ട്രഷറര്‍ അജ്മല്‍ തെന്നലകണ്ടി, ജാഫര്‍ തയ്യില്‍, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എന്‍ പി അബ്ദുല്‍ ഗഫൂര്‍, മണ്ഡലം ഭാരവാഹികളായ മര്‍സൂഖ് ഷെരിഫ് ദാര്‍, നസീര്‍ പി പി കെ, പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ ഫസല്‍ റഹ്മാന്‍ എന്‍ എം മേമുണ്ട, ഷാനിബ് വാരിപറമ്പത്ത് മയ്യന്നൂര്‍, റാഷിദ് കുനോത്ത്, ഹാഷിം പി കെ, അഷ്റഫ് തയാട്ട് കുനി എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!